കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ കോട്ടകൾ തകർത്ത് കണ്ണൂരിൽ കെ.എസ്‌.യു തേരോട്ടം.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ കോട്ടകൾ തകർത്ത് കണ്ണൂരിൽ കെ.എസ്‌.യു തേരോട്ടം.
Sep 12, 2024 06:38 AM | By PointViews Editr


കണ്ണൂർ: പത്ത് വർഷത്തിന് ശേഷം വനിതാ കോളേജിൽ വിജയം

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്‌.യുവിന് തിളക്കമാർന്ന വിജയം. എസ്.എഫ്.ഐ കാലങ്ങളായി കയ്യടക്കി വച്ചിരുന്ന പാർട്ടി ഗ്രാമങ്ങളിലെ കോളേജുകളിലുൾപ്പെടെ വൻ തിരിച്ചുവരവാണ് കെ.എസ്‌.യു വിനുണ്ടായത്. വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ മത്സരിച്ച 46 സീറ്റിൽ 31ലും വിജയിച്ച് ചരിത്ര മുന്നേറ്റമുണ്ടാക്കി. ഇടത് പാർട്ടി ഗ്രാമമായ തിമിരിയിലെ ബി.എൽ.എം കോളേജിൽ പതിനെട്ട് വർഷത്തിനുശേഷം ആദ്യമായി യൂണിറ്റ് രൂപീകരിച്ച് മത്സരിച്ചപ്പോൾ കോട്ട തകർത്ത് യൂണിയൻ ചെയർമാനിലൂടെ കെ.എസ്.യു മിന്നും വിജയം നേടി.

ഇതോടൊപ്പം തന്നെ നിലവിൽ കെ.എസ്‌.യു യൂണിയൻ ഭരിക്കുന്ന മുഴുവൻ കോളേജുകളിലും ഭരണം നിലനിർത്തുകയും പ്രധാനപ്പെട്ട രണ്ട് കോളേജുകൾ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്,മാടായി കോ-ഓപ്പറേറ്റീവ് കോളേജ്,ഇരിട്ടി എം.ജി കോളേജ്,ആലക്കോട് മേരി മാതാ കോളേജ്,പൈസക്കിരി ദേവമാതാ കോളേജ്,നവജ്യോതി കോളേജ് ചെറുപുഴ,ഡി പോൾ കോളേജ് എടത്തൊട്ടി എന്നിവിടങ്ങളിൽ യൂണിയൻ ഭരണം നിലനിർത്തിയപ്പോൾ

പത്തുവർഷത്തിനു ശേഷം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജും കഴിഞ്ഞവർഷം നഷ്ടപ്പെട്ട അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജും എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു.


കെ.എസ്‌.യുവിന് ജില്ലയിലെ ക്യാമ്പസുകളിൽ ഉണ്ടായ തിളക്കമാർന്ന വിജയം കഴിഞ്ഞകാലങ്ങളിൽ കെ.എസ്‌.യു ഉയർത്തിപ്പിടിച്ച വിദ്യാർത്ഥി പക്ഷ നിലപാടുകൾക്കുള്ള വിദ്യാർത്ഥി മനസ്സിന്റെ അംഗീകാരമാണെന്നും സമാനതകളില്ലാത്ത വിജയം സമ്മാനിച്ച പ്രബുദ്ധരായ വിദ്യാർത്ഥികളെ നെഞ്ചോട് ചേർക്കുന്നുവെന്നും കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ പറഞ്ഞു.

College Union Elections KSU Therotam in Kannur by breaking SFI fortresses.

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories